തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടന്ന നിർണ്ണായക ചർച്ച നാല് മണിക്കൂറോളം നീണ്ടുനിന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് വി.ഡി. ......
കൊച്ചി: ബയോളജിക്കല്‍ കോംപ്ലക്സിറ്റിയും വ്യക്തിഗത മെഡിസിനും കൂട്ടിചേര്‍ത്ത് ജീവന് രക്ഷിക്കുന്ന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന എഐ കമ്പനിയായ തിങ്ക്ബയോ എഐ യുകെയിലെ പ്രമുഖ ആശുപത്രി അസെറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയര് ദാതാക്കളായ ഇന്‍ഫോ ഹെല്‍ത്ത് സോല്യൂഷ്യന്‍സിനെ ഏറ്റെടുത്തു. ഇനി മുതല്‍ കമ്പനി ഇന്‍ഫോ ഹെല്‍ത്ത് സോല്യൂഷ്യന്‍സ് തിങ്ക്ബയോ.എഐ' എന്ന പുതിയ പേരില്‍ പ്രവര്‍ത്തനം തുടരും.
ഇന്‍ഫോ ഹെല്‍ത്ത്, എന്‍എച്ച്എസ് സംവിധാനത്തില്‍ വിശ്വാസവും മികവും നേടിയ സ്ഥാപനമാണെന്നും തിങ്ക്ബയോ.എഐയുടെ കഴിവുകളുമായി ചേര്‍ന്നാല്‍, യുകെ ഹെല്‍ത്ത്കെയര്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ പ്രധാന പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിങ്ക്ബയോ.എഐ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു. ......
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിനിടെയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ചത്. ......
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റിൽകോർപ്പും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസും ധാരണാപത്രം ഒപ്പുവെച്ചു. ......
ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം. തൃശ്ശൂർ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിലാണ് സംഭവം. ......
ചേരാനല്ലൂർ കണ്ടെയ്നർ റോഡിന് സമീപത്തു നിന്നും 105.95 gm METHAMPHETAMINE , നും MG ROAD രവിപുരം ഭാഗത്തുനിന്നും 12.9 gm MDMA യുംDANSAF പിടികൂടി. നിതിൻ 37, കരിപ്പോട്ട് H , കുന്നത്തൂർ, പുന്നയൂർ കുളം , ചാവക്കാട്, തൃശ്ശൂർ. എന്നയാളെയാണ് METHAMPHETAMIN മായി പിടികൂടിയത് . ......
വടകര സ്വദേശി അസ്മിനയെ (35) ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ജോബി ജോർജ് എന്ന റോയിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ......

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുള്ളവർ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ യോഗ്യതാ മാനദണ്ഡങ്ങളും അയോഗ്യതകളും സംബന്ധിച്ച വിവരങ്ങൾ.
മത്സരിക്കാൻ യോഗ്യതയുള്ളവർ:
പ്രായവും വോട്ടവകാശവും: തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്നയാൾ ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ളയാളായിരിക്കണംനാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം.
നാമനിർദ്ദേശം: സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള ആളായിരിക്കണം.
സംവരണ സീറ്റുകൾ: സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെടുത്തിയവർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സർക്കാർ ഓഹരിയില്ലാത്ത സഹകരണ സംഘങ്ങളിലെ ജീവനക്കാർ: സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.
ചില താൽക്കാലിക ജീവനക്കാർ:
അങ്കണവാടി, ബാലവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അയോഗ്യതയില്ല.
സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ ജീവനക്കാരല്ലാത്തതിനാൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
കരാറുകളും പാട്ടങ്ങളും:
മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താൽ അയോഗ്യതയില്ല.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല.
തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിന് വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് അയോഗ്യതയല്ല.
കുടിശ്ശിക:
ബാങ്കുകൾക്കോ സർവീസ് സഹകരണ സംഘങ്ങൾക്കോ നൽകാനുള്ള കുടിശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശികയായി കണക്കാക്കില്ല.
ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കുവാനുള്ള കുടിശ്ശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽ പോലും അത് കുടിശ്ശികയായി പരിഗണിക്കില്ല.
സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കിൽ, അതിൽ പറയുന്ന ഗഡുക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കൂ.
ക്രിമിനൽ കേസുകൾ: ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
മത്സരിക്കാൻ കഴിയാത്തവർ (അയോഗ്യർ):
സർക്കാർ/സ്ഥാപന ജീവനക്കാർ:
സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ, അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും അയോഗ്യരാണ്.
ഇതിൽ താൽക്കാലിക-കരാർ ജീവനക്കാരും, താൽക്കാലിക-ദിവസവേതന ജീവനക്കാരും ഉൾപ്പെടും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും അയോഗ്യതയുണ്ട്.
സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ, സർവകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും യോഗ്യതയില്ല. ......
ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളിലും കാണുന്ന പ്രത്യുല്പാദന അവയവങ്ങളെ ബാധിക്കുന്നതാണ് അണ്ഡാശയ അര്‍ബുദം. സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദ രോഗങ്ങളില്‍ മരണസാദ്ധ്യത കൂടുതല്‍ ഉള്ളത് അണ്ഡാശയ അര്‍ബുദത്തിനാണ്.
അണ്ഡാശയ അര്‍ബുദം പാരമ്പര്യ രോഗമാണോ?
സ്ത്രീകളില്‍ രക്തബന്ധത്തിലുള്ള മാറ്റാര്‍ക്കെങ്കിലും അണ്ഡാശയ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മറ്റു സ്ത്രീകളേക്കാള്‍ രോഗസാധദ്ധ്യത കൂടുതലാണ്. ......
കേരള സർക്കാരിന്റെ ദീർഘദൃഷ്ടിയുടെയും ജനകീയ സമീപനത്തിന്റെയും ഫലമായി, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോജനം സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കെഫോണ്‍ അഥവാ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്). ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ള ഓരോ വ്യക്തിയുടേയും അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ലഭ്യതയും ഉള്‍പ്പെടുക, വികസിത വിദേശ രാജ്യങ്ങളോട് കിടപിടിക്കുംവിധം, സാങ്കേതിക സൗകര്യങ്ങളുടെ ഗുണഫലങ്ങള്‍ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുക തുടങ്ങിയ കേരള സംസ്ഥാന സര്‍ക്കാറിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണ് കെഫോണ്‍.
കെഫോണ്‍ പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ പൂർണ്ണമായും ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഒരു സമൂഹത്തിലേക്ക് വഴിതെളിയ്ക്കുകയാണ് കേരള സർക്കാർ. ......